മോഹാലസ്യം മധുരമാമൊരു

 

മോഹാലസ്യം മധുരമാമൊരു
മോഹാലസ്യം
മാനം മണ്ണിൻ മനസ്സിൽ കുറിക്കും
മൗനത്തിനെന്തൊരു സാരസ്യം
(മോഹാലസ്യം..)

മാനസപൊയ്കതൻ  പൊക്കിൾ താമര
കൂപത്തിൽ നിറയും ദാഹം
ദാഹം അജ്ഞാത ദാഹം
നിദ്രയുടെ പിന്നിലെ നിർവൃതിക്കുള്ളിലെ
നിത്യപ്രേമമാണോ ഗായകാ
നിത്യപ്രേമമാണോ പ്രേമമാണോ
(മോഹാലസ്യം..)

വ്രീളാവിവശായായ് മാരിൽ ചായുമീ
വീണയിലലിയും മൗനം
മൗനം വാചാല മൗനം
സൃഷ്ടിയുടെ പിന്നിലെ സ്വപ്നത്തിനുള്ളിലെ
സ്വർഗ്ഗധ്യാനമാണോ ഗായകാ
സ്വർഗ്ഗധ്യാനമാണോ ധ്യാനമാണോ
(മോഹാലസ്യം..)
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohalasyam