നീലമലരേ
ഹേയ് നീലമലരേ നിന്റെ കവിളിൽ മഞ്ഞുകണമോ..
ഹേയ് പീലിവിടരും നിന്റെ ചിരിയിൽ കുഞ്ഞു കുളിരോ
ഹേയ് കാലമെഴുതും പ്രേമകവിതേ നിന്നിലലിയാം
ഹേയ് ജാലമുണരും നിന്റെ മിഴികൾ ഒന്ന് തഴുകാം
കാത്തിരുന്നു പലനാളുകൾ പ്രിയസഖി ....
കൂട്ടിനിട്ട കിളിയെന്നപോൽ കൊതിയുമായ്
ഹേയ് നീലമലരേ നിന്റെ കവിളിൽ മഞ്ഞുകണമോ..
ഹേയ് പീലിവിടരും നിന്റെ ചിരിയിൽ കുഞ്ഞു കുളിരോ
ഏതു തപസ്സാൽ നേടിയിവളെ ഒന്ന് പറയൂ
നൂറുവരികൾ മൂളിയണയും കൂട്ടുകിളിയെ
പാടും കിളിയും പാടുമൊടുവിൽ ഇവളെ നിനക്കായ്
കൂടെ തരുന്നു ഹൃദയമുരുകും പ്രണയതപസ്സാൽ
ഇനിയുമരുതേ വിരഹകഥകൾ
നിൻ മിഴികളിലെഴുതിയ കഥകൾ തുടരാം
ഹേയ് നീലമലരേ നിന്റെ കവിളിൽ മഞ്ഞുകണമോ..
ഹേയ് പീലിവിടരും നിന്റെ ചിരിയിൽ കുഞ്ഞു കുളിരോ
പ്രാണനുരുകും വാക്കു തിരയും രാവിലൊരുനാൾ
കാതിലൊഴുകി മൗനമുടയും നിന്റെ ചരണം
പാടും നിമിഷം ഇലകളിളകി വിരലിനിണയായ്
താളമുതിരേ തരുണിയിളോ പ്രണയാവതിയായ്
തരികയിനിയും മകരസന്ധ്യേ
നിൻ കവിളിലെ അരുണിമയൊരു നിമിഷം