ചില നേരം

ചില നേരം സുഖമോടെ
കൊതി തന്നിട്ടെങ്ങോ പോകും ചുള്ളൻ
ഓ ...
ചില കാലം മധുരത്തിൻ പൊതി
നീട്ടീട്ടെങ്ങോ മായും കള്ളൻ ....
ഓ പാകലായ് നീ ചേരും ഇരുളല തൂകുവാൻ
ഇരുളിൽ നീ കേഴും പകലല തേടുവാൻ..
ഒരു മുഖവും പല മുഖവും
ഒരു വഴി പലവഴി തുടരണമോ
തുടക്കം കേമം തന്നെ മുടക്കം പിന്നെ പിന്നെ
ഉള്ളിലോ ചെറു ചെറു കുളിരുകളൊരുപിടി
എഴുതണ വല്ലാത്തൊരീ നാടകം ...
തുടക്കം കേമം തന്നെ മുടക്കം പിന്നെ പിന്നെ
ഉള്ളിലോ ചെറു ചെറു കുളിരുകളൊരുപിടി
എഴുതണ വല്ലാത്തൊരീ നാടകം ..

താരാട്ട് തഴുകുമൊരാത്മാവിലോ
താഴുകളരുളീ കഥയൊടുവിൽ (2)
ഒരു പൂവിൻ ചിരി പതിയേ
ചെറു മുള്ളിൻ മുനയറിയേ
നിറമെല്ലാം ഓർമ്മകളായോ നിൻ പാതയിൽ
ഒരു ദുഃഖം പിന്തുടരുന്നോ നിൻ സന്ധ്യയിൽ
നിറയുന്നു ഒഴിയുന്നു കഥയിന്നും തുടരുന്നു
വ്യഥമാത്രം മാറാപ്പിൽ നീ പേറുന്നു
പകലായ് നീ ചേരും ഇരുളല തൂകുവാൻ
ഇരുളിൽ നീ കേഴും പകലോ വന്നിടാൻ
തുടക്കം കേമം തന്നെ മുടക്കം പിന്നെ പിന്നെ
ഉള്ളിലോ ചെറു ചെറു കുളിരുകളൊരുപിടി
എഴുതണ വല്ലാത്തൊരീ നാടകം ...
തുടക്കം കേമം തന്നെ മുടക്കം പിന്നെ പിന്നെ
ഉള്ളിലോ ചെറു ചെറു കുളിരുകളൊരുപിടി
എഴുതണ വല്ലാത്തൊരീ നാടകം .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chila neram