അലയുമീ പറവകൾ

ഉം...
അലയുമീ പറവകൾ തേടുകയായ്
ഇരുൾ വീണൊരു മണ്ണിൽ കൂടൊരുക്കാൻ
നെഞ്ചിലെ താളവും തകരുകയായ്
ഈ... ജീവിതയാത്രകളിൽ ....
ഓരോ നോവൽ ആരോ കനലെറിയുകയായ്
അലയുമീ പറവകൾ തേടുകയായ്
ഇരുൾ വീണൊരു മണ്ണിൽ കൂടൊരുക്കാൻ ...

പിരിയുന്നു മൂകം ഉരുകുമ്പോൾ
തിരയുന്നു നിന്നെ ചാരെ ..
അറിയുന്നു കാണാക്കടലായി ....
അകലുന്നു ദൂരെ താരങ്ങൾ ...
നീളെ മായും താനേ ...

ഉയരുന്ന നാദം മറയുമ്പോൾ ..
പകരുന്ന സ്നേഹം നിറയും...
ഒഴുകുന്നു നീളെ കാറ്റായ്
പടരുന്നു തീയും കാലങ്ങൾതോറും
നീയോ ഞാനോ ...
അലയുമീ പറവകൾ തേടുകയായ്
ഇരുൾ വീണൊരു മണ്ണിൽ കൂടൊരുക്കാൻ
നെഞ്ചിലെ താളവും തകരുകയായ്
ഈ... ജീവിതയാത്രകളിൽ ....
ഓരോ നോവൽ ആരോ കനലെറിയുകയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alayumee paravakal

Additional Info

Year: 
2018

അനുബന്ധവർത്തമാനം