ഹാ ഇന്ദ്രനീലങ്ങള്‍
ഹാ ഇന്ദ്രനീലങ്ങള്‍ ഹാ ചന്ദ്രകാന്തങ്ങള്‍
ഹാ ഇന്ദ്രനീലങ്ങള്‍ ഹാ ചന്ദ്രകാന്തങ്ങള്‍
എന്റെ പൂമെയ്യില്‍ എയ്യും പൂവമ്പിന്‍
എന്റെ പൂമെയ്യില്‍ എയ്യും പൂവമ്പിന്‍
ഉന്മാദ ലഹരിയിതാ...
ഹാ ഇന്ദ്രനീലങ്ങള്‍ ഹാ ചന്ദ്രകാന്തങ്ങള്‍
വെണ്ണക്കല്‍ ശില്പങ്ങള്‍ സ്വപ്നം കണ്ടുണരുകയോ
തെന്നലായ് ഞാനെത്തും
സ്വര്‍ണ്ണപ്പൂത്തേരൊലിയോ
കുളിരായ് നീ വാ വാ വാ മധുരം നീ താ
ലഹരിയില്‍ നീ വാ വാ വാ മനസ്സില്‍ നീ വാ
ഉന്മാദ ലഹരിയിതാ...
ഹാ ഇന്ദ്രനീലങ്ങള്‍ ഹാ ചന്ദ്രകാന്തങ്ങള്‍
നക്ഷത്രപ്പല്ലക്കില്‍ സ്വര്‍ഗ്ഗത്തിൽ ഉയരുകയോ
കിന്നരവീണയില്‍ സംഗീതമുണരുകയോ
സ്വരമായ് നീ വാ വാ വാ ശ്രുതിയായ് നീ വാ
ലയമധുരം ഹാ ഹാ ഹാ ഇണയായ് നീ വാ
ഉന്മാദലഹരിയിതാ...
ഹാ ഇന്ദ്രനീലങ്ങള്‍ ഹാ ചന്ദ്രകാന്തങ്ങള്‍
എന്റെ പൂമെയ്യില്‍ എയ്യും പൂവമ്പിന്‍
എന്റെ പൂമെയ്യില്‍ എയ്യും പൂവമ്പിന്‍
ഉന്മാദലഹരിയിതാ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ha indraneelangal