ദുഃഖമേ നീ അഗ്നിയോ

ദുഃഖമേ നീ അഗ്നിയോ
നിന്നില്‍ തുടങ്ങീ പ്രപഞ്ചം
നിന്നില്‍ ഒടുങ്ങും പ്രപഞ്ചം
ഒരിയ്ക്കലും നിലയ്ക്കാത്ത കാലപ്രവാഹത്തില്‍
ജനനവും മരണവും നീര്‍പ്പോളകള്‍
(ദുഃഖമേ..)

പനിനീര്‍ത്തിരകളില്‍ വിടരാന്‍ തുടങ്ങിയ പവിഴത്താമര പൊഴിഞ്ഞല്ലോ
പകരും മുന്‍പേ സ്നേഹാമൃതത്തിന്റെ
പളുങ്കുപാത്രം ഉടഞ്ഞല്ലോ
വിധിയോ ഇതു ചതിയോ
ഫണം വിടര്‍ത്തുമീ വിഷാഗ്നിജ്വാലകള്‍
ഈ വിഷാഗ്നിജ്വാലകള്‍
(ദുഃഖമേ..)

മിഴിനീര്‍ച്ചുഴികളില്‍ മറയാന്‍ പിടയുന്ന
പകലിന്‍ പൂഞ്ചിറകൊടിഞ്ഞല്ലോ
ഇരുളും വാനില്‍ മൂകാന്ധകാരത്തില്‍
കറുത്ത നാഗങ്ങള്‍ പിണഞ്ഞല്ലോ
മറക്കൂ മനസ്സേ നിണത്തിലെരിയും നിദാന്തജ്വാലകള്‍ -ഈ നിദാന്തജ്വാലകള്‍
(ദുഃഖമേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dukhame nee agniyo