വസന്തം നീള്‍മിഴിത്തുമ്പില്‍

വസന്തം നീള്‍മിഴിത്തുമ്പില്‍
മരന്ദം പൂഞ്ചൊടിയിണയില്‍
കവിളിണയില്‍ കതിരൊളിയില്‍
ഉദയം നിന്‍ മന്ദസ്മിതം
(വസന്തം..)

സ്വപ്നങ്ങള്‍ പീലി വിടര്‍ത്തും
പത്മരാഗ മണിയറയില്
പുഷ്പകത്തേരില്‍ വരും നീ
അപ്സരകന്യകയോ
മധുമൊഴിതന്‍ കുളിരലയില്‍
നീരാടും രാജഹംസസുന്ദരിയോ നീ
(വസന്തം..)

ശില്പങ്ങള്‍ താലമുയര്‍ത്തും
സ്വര്‍ഗ്ഗഗാന മധുരിമയില്‍
കല്പകത്താരണിയും നീ
നര്‍ത്തന ദേവതയോ
മുകിലൊളിതന്‍ ചുരുള്‍മുടിയില്‍
പൂചൂടും മാരിവില്ലിന്‍ പുഞ്ചിരിയോ നീ
(വസന്തം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantham neelmizhithumbil