കറുമ്പിമലയില്‍ പതിഞ്ഞരാവില്‍

കറുമ്പിമലയില്‍ പതിഞ്ഞരാവില്‍
നെഴലു മൂടും ചെരുവില്
മുറയിടും മുത്തിയമ്മാ
ചൊമന്ന പുലരി കാണ്
ചൊമന്ന പുലരി കാണ്
(കറുമ്പിമലയിൽ..)

താലി പോയതറിഞ്ഞ് - ഇന്റെ
വേല പോയതറിഞ്ഞ്
ഇയ്യിരിക്കും കൂരിരുളില്‍
വെട്ടം വീഴണ കാണമ്മാ
(കറുമ്പിമലയില്..)

കുടിലുപോയതറിഞ്ഞ് - ഇന്റെ
മാടുപോയതറിഞ്ഞ്
നെഞ്ചിലൊരു ആണയുമായ്
എങ്ങടെ കൂടെപ്പോരമ്മാ
(കറുമ്പിമലയിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karumbi malayil

Additional Info

Year: 
1980

അനുബന്ധവർത്തമാനം