രാഗസംഗമം

രാഗസംഗമം
രാസലാസ്യ ലീല
രതിതന്‍ രാഗം താനം പല്ലവി
രാവില്‍ നിലാവില്‍

മാദോന്മാദ കുസുമം
അരികില്‍ ചിത്രശലഭം
സുഖം തിരയും ചിറകിണകള്‍ ‍
തേന്‍കണം നുകരുകയായ്
മഞ്ഞില്‍ കുളിരില്‍
രാവില്‍ നിലാവില്‍

സിരാകൂട ചഷകം
നിറയും സ്വര്‍ഗ്ഗ നിമിഷം
അതിലൊഴുകും സുരലഹരി
നിര്‍വൃതിയേകുന്നു
വീണ്ടും വീണ്ടും
രാവില്‍ നിലാവില്‍
രാവില്‍ നിലാവില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragasamgamam

Additional Info

Year: 
1980

അനുബന്ധവർത്തമാനം