മുറച്ചെക്കൻ വന്നു തന്ന മുക്കൂത്തി

മുറച്ചെക്കൻ വന്നു തന്ന മുക്കൂത്തി
എങ്ങോ പൊയ്പ്പോയി
അവിടെ വെച്ചോ ഇവിടെ വെച്ചോ
എവിടെ ഞാനിനി തേടുന്നു
ഹേ മുറച്ചെക്കൻ വന്നു തന്ന
മുക്കൂത്തി എവിടെന്ന് ഞാനറിഞ്ഞു
ആ കവിളിണയിൽ കള്ളനവൻ
ഉമ്മ വെയ്ക്കാൻ പോയതല്ലേ
(മുറച്ചെക്കൻ..)

ഓ ഇന്നെനിക്കു നിദ്രയില്ല
ഒന്നിനോടും ഇഷ്ടമില്ല
മാരനവൻ തന്നുപോയ സ്മരണ മാത്രം
ഓ പാലൊളി ചന്ദ്രികയിൽ തൂമഞ്ഞിൻ
കുളിരുമായി കാത്തിരിപ്പൂ
അവനുവേണ്ടി പെണ്ണിപ്പോൾ
(ഓ ഇന്നെനിക്കു..)

ഹേ വാക്കുകൊണ്ട് കളിയാക്കൽ
വേണ്ട പെണ്ണേ മതിയാക്കു
മാമൻ മകൻ മടിയിലിനി
കാമിനിതൻ ചാഞ്ചാട്ടം
(മുറച്ചെക്കൻ..)

ഹേ മാമ്പഴം കാഴ്ചവെച്ച്
മോഹമവൻ പറഞ്ഞപ്പോൾ
ദാഹമോടെ നോക്കിയെന്റെ മാറിലേയ്ക്കവൻ
ഓ നല്ല നാള് നോക്കി വെയ്ക്ക്
താലിയൊന്ന് തീർത്തുവെയ്ക്ക് എന്നു കാതിലോതിയിട്ട് എങ്ങു പോയവൻ
(ഹേ മാമ്പഴം..)

കാത്തു കാത്തു ഞാൻ തളർന്നു
ആശ കൊണ്ട് ഞാൻ വലഞ്ഞു
മാറോടു പുല്കീടുവാൻ
മാരനിങ്ങു വന്നെങ്കിൽ
ആ കാത്തു കാത്തു ഞാൻ തളർന്നു
ആശ കൊണ്ട് ഞാൻ വലഞ്ഞു
മാറോടു പുല്കീടുവാൻ
മാരനിങ്ങു വന്നെങ്കിൽ
(മുറച്ചെക്കൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Murachekkan vannu thanna

Additional Info

Year: 
1988

അനുബന്ധവർത്തമാനം