കതിരാടും വയലിൽ

കതിരാടും വയലിൽ 
കുളിരോടും വഴിയിൽ
ഇനിയും നീ ഇതിലേ
നിഴലായ് കൂടെ വരൂ
(കതിരാടും...)
കതിരാടും വയലിൽ 
കുളിരോടും വഴിയിൽ...

നീലമേഘമകലേ
മുടിപ്പീലി മേഘമരികേ...
(നീലമേഘ...)
അതിലെന്റെ മേനി പൊതിയാൻ 
വരൂ സഖീ
നീ ഒഴുകി ഒഴുകി ഒഴുകി
(കതിരാടും...)
കതിരാടും വയലിൽ 
കുളിരോടും വഴിയിൽ...

സന്ധ്യ മേയും ചെരുവിൽ
തളിരോല നൽകും തണലിൽ
(സന്ധ്യ മേയും...)
ദലമർമ്മരങ്ങൾ പകരും
സുഖം സഖീ 
ഈ ലയന ലയന ലയനം
(കതിരാടും...)
കതിരാടും വയലിൽ 
കുളിരോടും വഴിയിൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathiraadum Vayalil

Additional Info

Year: 
1980

അനുബന്ധവർത്തമാനം