മാനോടുന്ന മാമലയില്‍

മാനോടുന്ന മാമലയില്‍ പെണ്ണേ കണ്ണേ വാ
തേനൂറുന്ന പൊന്മലയില്‍ വന്നേ നിന്നേ പോ
ചാഞ്ചാടിവന്നു പാടിവന്നു ആടിവാ പെണ്ണേ
പൂചൂടിവന്നു തേക്കുപമ്പരത്തേരില്‍ വാ കണ്ണേ
(മാനോടുന്ന..)

കാറ്റു തേടിവന്നല്ലോ ഞാറ്റു വേലയാണല്ലോ
ആറ്റു നോറ്റിരുന്നല്ലോ പൂത്ത പൂവുതിര്‍ന്നല്ലോ
പൂവന്‍ തുമ്പി പൂക്കുലത്തുമ്പി പൊന്നോണമല്ലേ
മേഘംമറഞ്ഞു മാനംതെളിഞ്ഞു പൂവിളിയിന്നല്ലേ

പൂത്തേരില്‍ വന്നണഞ്ഞ പെണ്ണൊരുത്തിക്കായ്
പൂമാലവാങ്ങി താലിവാങ്ങി കൊലുസുമുണ്ടാക്കി
ഓഹോ ചൂളമടിച്ചു ആഹാ താളമടിച്ചു
തന്നാനം പാടി താളത്തില്‍ പാടി മുന്നോട്ടു പോയിടാം (മാനോടുന്ന..)

കണ്ണാരം പൊത്തിവന്ന കണ്മണിക്കായ്
പൂഞ്ചേല വാങ്ങി വളകള്‍ വാങ്ങി തളയുമുണ്ടാക്കി
ഓഹോ മോഹമുണര്‍ന്നു ആഹാ മേലുതരിച്ചു
ഓഹോ മോഹമുണര്‍ന്നു ആഹാ ദാഹമുണര്‍ന്നു
തപ്പുകൊട്ടി തകിലുകൊട്ടി താളമാടിടാം
(മാനോടുന്ന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Maanodunna maamalayil

Additional Info

Year: 
1978

അനുബന്ധവർത്തമാനം