വാടിക്കൊഴിഞ്ഞു മധുമാസഭംഗികള്‍

വാടിക്കൊഴിഞ്ഞു മധുമാസഭംഗികള്‍
ഈ വഴിത്താരകളില്‍
ഒരിറ്റുമധുരം ഒരുക്കിനില്‍പ്പൂ
ഒരേയൊരോമന സങ്കല്‍പ്പം

വിമൂക യാമിനിയില്‍ ഞാനീ
വിജന വീഥികളില്‍
തളര്‍ന്നുറങ്ങുമ്പോള്‍ എന്നെ
തഴുകിയതാരുടെ സംഗീതം
തളര്‍ന്നുറങ്ങുമ്പോള്‍ എന്നെ
തഴുകിയതാരുടെ സംഗീതം

നിലാവെളിച്ചം മങ്ങിയൊരെന്‍
നിനവിന്‍ തീരങ്ങളില്‍
മയൂഖ വീചികളായ് നിന്നു
മനസ്വിനീ നിന്‍ മൃദുഹാസം
വാടിക്കൊഴിഞ്ഞു മധുമാസ ഭംഗികള്‍
ഈ വഴിത്താരകളില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaadikkozhinju