ജീവനിൽ ജീവന്റെ ജീവനില്‍

ജീവനില്‍ ജീവന്റെ ജീവനില്‍
നിന്നെരിയുന്നു നിന്‍ മിഴികള്‍
നിറദീപങ്ങള്‍ പോലെ
(ജീവനിൽ...)

നീലരാവിന്‍ നീരാഴികളില്‍ യാനപാത്രവുമായി
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലെ
(ജീവനിൽ...‍)

മോഹങ്ങള്‍ മേയും മരീചിയിലെ മേഘപാളികളില്‍
വാർമഴവില്ലായ്‌ വീണുറങ്ങിയ
ദേവകന്യക നീ
(ജീവനിൽ...‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevante jeevanil