തുമ്പപ്പൂത്താലങ്ങളില്‍ തൂമലര്‍ പുഞ്ചിരി

തുമ്പപ്പൂത്താലങ്ങളില്‍ തൂമലര്‍ പുഞ്ചിരി
തങ്കമേ നീയരികില്‍ വാ...വാ...വാ...
കണ്മണി നീയരികിൽ വാ... വാ...
(തുമ്പപ്പൂത്താലങ്ങളില്‍...)

തെളി തേന്മൊഴിയോടെ...
കുളിര്‍ പൂമിഴിയോടെ... (2)
തളിര്‍ ചന്ദ്രികപോലെ
(തുമ്പപ്പൂത്താലങ്ങളില്‍...)

ആഹ്ഹാ...ആഹാ...ആഹാ..ലലലാ...
മനസ്സിലെ തളികയില്‍ അമൃതം പകരുന്ന (2)
മഴമുകില്‍ വര്‍ണ്ണന്റെ ശ്രീമുഖദര്‍ശനമോ (2)
ആയിരമായിരം അരുമക്കിനാവിലെ (2)
ആശകള്‍ പൂവ്വണിയുന്നു... (2) 
(തുമ്പപ്പൂത്താലങ്ങളില്‍...)

അഹഹാ...അഹഹാ...ആഹാ...
കുങ്കുമമണിയുന്ന മൂവന്തിമാനത്ത് (2)
മണിമുകില്‍ക്കുഞ്ഞിന്റെ ലീലകള്‍ കണ്ടോ (2)
ആകെ മറന്നുപോം അതിശയലോകം (2)
ആനന്ദം നിറഞ്ഞീടുന്നു... (2)

തുമ്പപ്പൂത്താലങ്ങളില്‍ തൂമലര്‍ പുഞ്ചിരി
തങ്കമേ നീയരികില്‍ വാ...വാ...വാ...
കണ്മണി നീയരികിൽ വാ...വാ...

തെളി തേന്മൊഴിയോടെ...
കുളിര്‍ പൂമിഴിയോടെ... (2)
തളിര്‍ ചന്ദ്രികപോലെ
(തുമ്പപ്പൂത്താലങ്ങളില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumpappootthaalangalil Thoomalar Punjiri