മഞ്ഞപ്പളുങ്കില്‍ കടഞ്ഞെടുത്ത

Year: 
1980
Manjappalunkil Kadanjeduttha
0
No votes yet

മഞ്ഞപ്പളുങ്കില്‍ കടഞ്ഞെടുത്ത
മഞ്ജുളാംഗികൾ ഞങ്ങൾ
(മഞ്ഞപ്പളുങ്കില്‍...)
മലർക്കുടയേന്തി....മദമഴിഞ്ഞാടും (2)
മന്മഥ നര്‍ത്തകിമാര്‍...
ജലതരംഗം താളത്തിലാടും
ജപ്പാന്‍ സുന്ദരിമാര്‍... (ജലതരംഗം...)
ജപ്പാന്‍ സുന്ദരിമാര്‍...
(മഞ്ഞപ്പളുങ്കില്‍...)
ലാല്ലല ലല്ലല ലാ...ലാ...
ലാല്ലല ലല്ലല ലാ...

തിരുവാതിരനാള്‍ തുടികുളിച്ചൂ (2)
തുടികുളി ശൃംഗാരപ്പാട്ടുപാടി (2)
കളമൊഴിമാരേ...കാളിന്ദീ തീരത്തില്‍ (2)
കണ്ണന്റെ ലീലകള്‍ പാടിയാടാം
കരളിലെ മോഹങ്ങള്‍ പാടിയാടാം...
(തിരുവാതിരനാള്‍...)

പൊന്നില്‍ പൊതിഞ്ഞ നാട് 
പാദുഷമാരുടെ നാട്
(പൊന്നില്‍ പൊതിഞ്ഞ...)
അനംഗനര്‍ത്തകി അപ്സരസുന്ദരി
അനാര്‍ക്കലിയുടെ നാട്
(പൊന്നില്‍ പൊതിഞ്ഞ..)
ഒമർഖയാമിന്‍ കവിതകള്‍ വിടരും (2)
പ്രമദോദ്യാനം വിളിക്കുന്നൂ...
സോളമന്റെ പ്രണയിനി പാടും
സിയോൺ താഴ്വര വിളിക്കുന്നു...
(പൊന്നില്‍ പൊതിഞ്ഞ...)

Manjappalunkil | Malayalam Movie Songs | Agnikshethram (1980)