ഉറക്കം വരാത്ത രാത്രികൾ

ഉറക്കം വരാത്ത രാത്രികൾ
ഉറക്കം വരാത്ത രാത്രികൾ
ഉന്മാദരസഗാത്രികൾ
മിഴികൾ തഴുകും ഈ തളിർവേളകൾ
മിഴികൾ തഴുകും ഈ തളിർവേളകൾ
ഉറക്കം വരാത്ത രാത്രികൾ

ഈ മദാലസങ്ങളാം രാത്രി തോറും
വിടരുന്നു നൂറു നൂറു രതിഗന്ധിപ്പൂക്കൾ
ഇനി മാരോത്സവങ്ങൾ രാസകേളികൾ
മദനരതിലീലകൾ -മനസ്സിൽ
മദനരതിലീലകൾ

ബേബി ഐ വാണ്ട് യു
ബേബി ഐ ലവ് യു
ഉറക്കം വരാത്ത രാത്രികൾ

ഈ തളർന്നു വീണ നിമിഷങ്ങൾ തോറും
പടരുന്നു നൂറു നൂറു ലഹരിക്കിനാക്കൾ
മധുപാനോത്സവങ്ങൾ മദിരമേളകൾ
നുരയുമനുഭൂതികൾ -മനസ്സിൽ
നുരയുമനുഭൂതികൾ

ഉറക്കം വരാത്ത രാത്രികൾ
ഉന്മാദരസഗാത്രികൾ
മിഴികൾ തഴുകും ഈ തളിർവേളകൾ
മിഴികൾ തഴുകും ഈ തളിർവേളകൾ
ഉറക്കം വരാത്ത രാത്രികൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Urakkam varaatha rathrikal

Additional Info

Year: 
1978

അനുബന്ധവർത്തമാനം