മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കുമിളകൾ

മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കുമിളകൾ
മനസ്സിൽ കൊഴിഞ്ഞുവീണു....

മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കുമിളകൾ
മനസ്സിൽ കൊഴിഞ്ഞുവീണു -അതിൽ
മഞ്ജുഷേ നമ്മുടെ മൂകാനുരാഗം
മയിൽപ്പീലിവർണ്ണങ്ങൾ ചൂടിനിന്നു
ചൂടിനിന്നു (മഞ്ഞിന്റെ...)

കുളിരലകൾ താളമിടും തളിരിലകൾ പോലെ
തരളലോലതന്തികളിൽ സ്വരകണങ്ങൾ പോലെ
തരളമാം കരളുകൾതൻ അണിയറകളിലെങ്ങോ
ഉണരുകയായിരുന്നു - പ്രണയം
വിരിയുകയായിരുന്നു (മഞ്ഞിന്റെ...)

പുലരികളിൽ പൂവനിയിൽ
ഉതിർമണികൾ പോലെ
മഴമുകിലിൻ കവിളുകളിൽ ജലകണങ്ങൾപോലെ
സുരഭിയാം പനിമലരിൽ മധുകിനിയുംപോലെ
കുളിരുകളണിഞ്ഞു നിൽപ്പൂ - ഹൃദയം
ലഹരിയിൽ അലിഞ്ഞു നിൽപ്പൂ (മഞ്ഞിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Manjinte kunju kunju kumilakal

Additional Info

Year: 
1979

അനുബന്ധവർത്തമാനം