ഒരു പൂമുകുളം ഞാൻ

ഒരു പൂമുകുളം ഞാൻ
സിന്ദൂരകിരണങ്ങൾ മന്ദം തലോടിയെൻ
കണ്ണിമചിമ്മി തുളുമ്പിത്തുറന്നു
ഒരു പൂമുകുളം ഞാൻ
(ഒരു പൂമുകുളം...)

ഓരില ഈരില തളിർവീശിമെല്ലെയെൻ
താരുണ്യം കുളിർകോരി നിന്നു
എന്തെന്തു സങ്കല്പ കേസരനാളങ്ങൾ
എന്തെന്തു സങ്കല്പ കേസരനാളങ്ങൾ
തേൻകുടം ചൂടാനൊരുങ്ങി -അതിൽ
താനേ പരാഗം തിളങ്ങി
(ഒരു പൂമുകുളം...)

മുന്നിലും പിന്നിലും വിഷമുള്ളുവളരുന്ന-
തറിയാതെ അന്നു ഞാൻ നിന്നു
ഒരു നാളിൽ ഒരു മുള്ളിൽ ഇതൾ വിണ്ടുകീറി
ഒരു നാളിൽ ഒരു മുള്ളിൽ ഇതൾ വിണ്ടുകീറിയെൻ
ചുടുചോര പുഴയായൊഴുകി -അതിൽ
ഞാനെന്ന നൊമ്പരം മുഴുകി
(ഒരു പൂമുകുളം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru poo mukulam njan

Additional Info

Year: 
1979

അനുബന്ധവർത്തമാനം