വേലിപ്പടർപ്പിലെ നീലക്കടമ്പിലെ

വേലിപ്പടർപ്പിലെ നീലക്കടമ്പിലെ
വേളിപ്പൂ പോലത്തെ പെണ്ണേ
നിന്റെ വളപ്പിലെ പുൽക്കൊടി പൂവിട്ടാൽ
എന്റെ മനസ്സ് മണത്തറിയും
(വേലിപ്പടർപ്പിലെ..)

നാലുകെട്ടിനുള്ളിൽ നാണിച്ചിരുന്നു നീ
നാടോടി ഗാനങ്ങൾ മൂളിയെന്നാൽ
ഈണത്തിലെന്നിലാ കാകളിത്തേൻമഴ
പാലാറു പോലുടൻ ചേർന്നലിയും
പാലാറു പോലുടൻ ചേർന്നലിയും
(വേലിപ്പടർപ്പിലെ..)

ആറാട്ടുപുഴയിലെ നീരാട്ട് കടവിൽ
ആരോരും കാണാതെ മുങ്ങുമ്പോൾ
ആയിരം കൈകളാൽ നിന്നരക്കെട്ടിൽ ഞാൻ
ആലോലപ്പൂത്തിരപോൽ പൊതിയും
ആലോലപ്പൂത്തിരപോൽ പൊതിയും
(വേലിപ്പടർപ്പിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Velippadarppile

Additional Info

Year: 
1979

അനുബന്ധവർത്തമാനം