പൂവും നീരും പെയ്യുന്നു
പൂവും നീരും പെയ്യുന്നു മാനം
ഊടും പാവും നെയ്യുന്നു തെന്നൽ
മാടത്തപ്പെണ്ണിൻ മീനൊത്ത കണ്ണിൽ
ചേലൊത്ത നാണത്തിൻ തില്ലാന
കുളിരലകൾ തംബുരു മീട്ടി
തളിരിലകൾ തബലകൾ തട്ടി
ചെറുകിളികൾ സ്വരജതി പാടി
പൂവും നീരും പെയ്യുന്നു മാനം
ഊടും പാവും നെയ്യുന്നു തെന്നൽ
ചേലൊത്ത പെണ്ണിൻ താരൊത്ത മെയ്യിൽ
വീറൊത്ത മാരന്റെ പോരാട്ടം
ചൊടിയിണകൾ പരിചകളായി
കരചരണം ഉറുമുകൾ വീശി
നഖമുനകൾ ചുരികകളായി
പൂവും നീരും പെയ്യുന്നു മാനം
കാണും നേരം ശിങ്കാരം
കണ്ടില്ലെങ്കിൽ പയ്യാരം
താഴംപൂവേ തങ്കംപൂശും
താരുടലേകിയതാരാരോ
ആഹാഹാ ആഹാഹാ
കാലം പോറ്റിയ താരുണ്യം
കരിമിഴിയിൽ പ്രണയവസന്തം
കവിളിണയിൽ മദനസുഗന്ധം
പൂവും നീരും പെയ്യുന്നു മാനം
കണ്ടാലെന്നും കിന്നാരം
കണ്ണേ പൊന്നേ പുന്നാരം
കായാമ്പൂവേ നീലം കൂടും നീൾമിഴിയേകിയതാരാരോ
ആഹാഹാ ആഹാഹാ
പ്രായം വീശിയ ലാവണ്യം
തളിരധരം മധുരമരന്ദം
കുളിരളകം തരളതരംഗം
പൂവും നീരും പെയ്യുന്നു മാനം
ഊടും പാവും നെയ്യുന്നു തെന്നൽ
മാടത്തപ്പെണ്ണിൻ മീനൊത്ത കണ്ണിൽ
ചേലൊത്ത നാണത്തിൻ തില്ലാന
ചേലൊത്ത പെണ്ണിൻ താരൊത്ത മെയ്യിൽ
വീറൊത്ത മാരന്റെ പോരാട്ടം