മറിമാൻ മിഴിയുടെ മറിമായം
മറിമാൻ മിഴിയുടെ മറിമായം
മലരമ്പുകളാല്‍ മുറിയുന്നു ഹൃദയം
മുറിയുന്നു ഹൃദയം
മറിമാന്‍ മിഴിയുടെ മറിമായം
മലരമ്പുകളാല്‍ മുറിയുന്നു ഹൃദയം
മുറിയുന്നു ഹൃദയം
ആഹാ ആ......
മണ്‍കുടമേന്തി നീ....
മണ്‍കുടമേന്തി നീ നനച്ചതെന്‍ കരളിലെ
കനകവല്ലരിയാണോ പറയു
പ്രണയവല്ലരിയാണോ
വാലിട്ടെഴുതിയ കണ്ണില്‍ വിടര്‍ന്നത്
വാസന്തമലരാണോ പറയൂ
വാടാമലരാണോ
മറിമാന്‍ മിഴിയുടെ മറിമായം
മലരമ്പുകളാല്‍ മുറിയുന്നു ഹൃദയം
മുറിയുന്നു ഹൃദയം
ആഹാ ആ.....
വാനിലെ കാര്‍മുകില്‍ മാലകള്‍ നിന്നുടെ
വാര്‍മുടിച്ചുരുളാണോ പറയൂ
വായ്ചിടുമിരുളാണോ
ആറ്റിലെ കുഞ്ഞോളം അനുകരിപ്പതു നിന്‍
അഴകുള്ള നടയാണോ പറയൂ
അരയന്ന നടയാണോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Marimaan mizhiyude
Additional Info
Year:
1974
ഗാനശാഖ: