കണ്ണീരാറ്റിലെ തോണി

കണ്ണീരാറ്റിലെ തോണി
കാറ്റിലകപ്പെട്ട തോണി
പാമരമില്ലാത്ത പങ്കായമില്ലാത്ത
പാഴുറ്റ ജീവിതത്തോണി

കുഞ്ഞിക്കിളിയുടെ ഖല്ബിനകത്തൊരു
മോഹത്തിന്‍ മയ്യത്ത് ഓ ..
മോഹത്തിന്‍ മയ്യത്ത്
കൂട്ടിന്നൊരാളില്ല കൂടിനകത്താകെ
കൂരാകൂരിരുട്ട് കൂരാകൂരിരുട്ട്
(കണ്ണീരാറ്റിലെ..)

കാര്‍കൊണ്ട വാനത്തു കാണാത്ത ദൂരത്ത്
കാവലൊരാളുണ്ടേ ഓ..
കാവലൊരാളുണ്ടേ
മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതെ
മൂപ്പരുറക്കമാണേ മൂപ്പരുറക്കമാണേ
(കണ്ണീരാറ്റിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneeraattile thoni

Additional Info

അനുബന്ധവർത്തമാനം