ചോദ്യമില്ല മറുപടിയില്ല

ചോദ്യമില്ല മറുപടിയില്ല
ജീവിതമെന്ന കടംകഥയില്‍
ജീവിതമെന്ന കടംകഥയില്‍
(ചോദ്യമില്ല..)

പാതിരാവും പകല്‍വെളിച്ചവുമായ്
സുഖദുഃഖമിടകലര്‍ന്നൊഴുകുന്നൂ
കാര്‍മുകില്‍ കരയും താരകം ചിരിക്കും
കഥയിതു തുടര്‍ന്നേ പോകുന്നൂ
വേനലില്ലാ - വര്‍ഷമില്ലാ
കാലമെന്ന മഹാനദിയില്‍
(ചോദ്യമില്ല..)

ഇണചേര്‍ന്ന കിളികള്‍ പിരിഞ്ഞകലുമ്പോള്‍
ഇടനെഞ്ചു പൊട്ടിക്കരയുന്നൂ
പൂവെന്നു കരുതി തീനാമ്പിലെരിയും
പൂന്തേന്‍ കൊതിക്കുന്ന ശലഭങ്ങള്‍
ആദ്യമില്ല അവസാനമില്ല
അനുരാഗമെന്ന പെരുംവ്യഥയില്‍
(ചോദ്യമില്ല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chodyamilla marupadiyilla

Additional Info

അനുബന്ധവർത്തമാനം