വിശാല ജീവിത കേദാരത്തില്

വിശാല ജീവിത കേദാരത്തില്
വിതച്ചതു കൊയ്യുന്നു - മനുഷ്യന്‍
വിധിച്ചതു നേടുന്നു
(വിശാല...)

കര്‍മ്മത്തിന്‍ വിത്തുകള്‍ വിതയ്ക്കുന്നു
കണ്ണീരിന്‍ ജലം കോരി നനയ്ക്കുന്നു
സ്വപ്നത്താല്‍ വേലികെട്ടി കാക്കുന്നു
സ്വപ്നത്താല്‍ വേലികെട്ടി കാക്കുന്നു
പിന്നെ സ്വസ്ഥതയില്ലാതെ വിയര്‍ക്കുന്നു
സ്വസ്ഥതയില്ലാതെ വിയര്‍ക്കുന്നു
(വിശാല...)

ജന്മാന്തരങ്ങളില്‍പ്പോലുമിതിന്‍
നന്മയും പതിരും നമുക്കു കിട്ടും
മരണത്തിന്‍ മലവെള്ളം വരും വരെ
മരണത്തിന്‍ മലവെള്ളം വരും വരെ
ഇവിടെ വിതയ്ക്കലും കൊയ്യലും നടക്കുന്നു
വിതയ്ക്കലും കൊയ്യലും നടക്കുന്നു

അപരാധിവൃന്ദവും ഇവിടെത്തന്നെ
അന്യായക്കാരനും ഇവിടെത്തന്നെ
സാക്ഷാല്‍ കോടതിയും സാക്ഷിവിസ്താരവും
ശിക്ഷയും ജയിലും ഇവിടെത്തന്നെ
ശിക്ഷയും ജയിലും ഇവിടെത്തന്നെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vishaala jeevitha