ഒന്നിച്ചു കളിച്ചു വളര്‍ന്ന
ഒന്നിച്ചു കളിച്ചു വളര്‍ന്ന ഉമ്മര്‍കാക്ക - നിങ്ങള്‍
ഇന്നിപ്പം എന്നെ മറന്നതു് നന്നല്ലപ്പാ
ഏഴെട്ടു വയസ്സില് നമ്മള് മാവിന്‍മൂട്ടീ
ഏഴുനില മാളികവച്ചു മണ്ണുകൂട്ടി
എല്ലാരും നോക്കിയിരിക്കണ നേരത്തന്ന് - എന്നെ
കല്യാണം ചെയ്ത കണക്കിന് കൊണ്ടു വന്ന്
വെള്ളാരം കല്ല് പെറുക്കി കുറുമാ വച്ചു്
വെണ്മണല് തെള്ളിയെടുത്ത് പുട്ടവിച്ച്
വെള്ളയ്ക്കാ തല്ലിയരച്ച് ചാറെടുത്ത്
വെള്ളത്തിലൊഴിച്ചു കലക്കി ചായ ചേര്‍ത്ത്
കടലാസ് തെറുത്ത് കൊളുത്തി ബീഡി തന്ന് - നിങ്ങള്
കടലില്‍ വലവീശാന്‍ പോണത് നോക്കി നിന്ന്
ഒന്നിച്ചു കളിച്ചു വളര്‍ന്ന ഉമ്മര്‍കാക്ക - നിങ്ങള്‍
ഇന്നിപ്പം എന്നെ മറന്നതു് നന്നല്ലപ്പാ
ഒരു നാളില് പെറ്റുകിടക്കണം എന്നുരച്ച് - നിങ്ങള്
ഉറുമാല് പിണച്ച് കയ്യും കാലും വച്ച്
ഉമ്മായെ ബാപ്പാ തല്ലണ ജാട ചൊല്ലി - നിങ്ങള്
അമ്മിഞ്ഞ മോന് കൊടെന്ന് എന്നെത്തല്ലി
അടിപെട്ട നൊമ്പരമേറ്റ് ഞാന്‍ കരഞ്ഞ്
അതു കേട്ട് ഉമ്മാ വന്ന് പഴി പറഞ്ഞ്
പല നാള് പറന്നു കടന്ന് നിങ്ങളിന്ന് - കൊച്ചു
പാത്തുമ്മേയറിയില്ലെന്ന കാലം വന്ന്
പാത്തുമ്മേയറിയില്ലെന്ന കാലം വന്ന്