പെണ്ണിനെന്തൊരഴക്
Music:
Lyricist:
Singer:
Film/album:
പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത്
പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത്
പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത്
പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത്
തലമുടി കരിമുകില് - പുരിക-
ക്കൊടികള്‍ മന്മഥവില്ല്
കണ്ണു് താമരയിതള് - ഏതോ
കാന്തം വെച്ചിട്ടുണ്ടതില്
പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത്
പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത്
പളുങ്കുകിണ്ണം കവിള് - അത്
പറയും പ്രേമപ്പൊരുള്
പല്ലുകള്‍ നന്മണി മുത്ത് - അവള്‍തന്‍
പാല്‍ പുഞ്ചിരിയോ - അമൃത്
പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത്
പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത്
പൂര്‍ണ്ണചന്ദ്രവദനം - മധുരപ്പൂ-
ന്തേനൊഴുകും വചനം
മത്തമതംഗ ജഗമനം - മര്‍ത്ത്യ
മനസ്സിളക്കും ചലനം
ചലനം - ചലനം - ചലനം
പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത്
പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Penninenthorazhaku
Additional Info
Year:
1973
ഗാനശാഖ: