മഴയും പോക്കുവെയിലും

മഴയും പോക്കുവെയിലും
ഇഴചേരും നിമിഷങ്ങളിൽ ..
മനസ്സും ഈ മൗനരാഗവും
ശ്രുതിചേരും ഈ വേളയിൽ
നീയെന്റെ ചാരെ അണയൂ സഖി..
നെഞ്ചോട് ചേർക്കാം പ്രാണയാർദ്രമായ്...
മഴയും പോക്കുവെയിലും
ഇഴചേരും നിമിഷങ്ങളിൽ ..

മിഴികളിൽ നിറയുമൊരു പുതുനിറം
മൊഴികളിൽ അലിയുമൊരു നൊമ്പരം (2)
ഞാൻ നിന്നെ മെല്ലെയൊന്ന് പുൽകാം സഖി
ഹൃദയങ്ങൾ ചേർത്തുവയ്ക്കാം സുഖസാന്ദ്രമായ്
മഴയും....

ചിരികളിൽ വിരിയുമൊരു പുതുസ്വരം
കുറുനിരകളിൽ തഴുകുമൊരു കരതലം (2)
കാതോരം മെല്ലവേ പറയാം സഖി
കനവിന്റെ കാമനകൾ സ്നേഹാർദ്രമായ്
മഴയും.. പോക്കുവെയിലും
ഇഴചേരും നിമിഷങ്ങളിൽ ..
മനസ്സും ഈ മൗനരാഗവും
ശ്രുതിചേരും ഈ വേളയിൽ
നീയെന്റെ ചാരെ അണയൂ സഖി..
നെഞ്ചോട് ചേർക്കാം പ്രാണയാർദ്രമായ്...
മഴയും..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhayum pokkuveyilum