വർഷമേഘമേ തുലാവര്‍ഷമേഘമേ

വര്‍ഷമേഘമേ തുലാവര്‍ഷമേഘമേ
ഈ അസ്തമനം മാറില്‍ ചാര്‍ത്തിയൊ-
രിന്ദ്ര ധനുസ്സെവിടേ
വര്‍ഷമേഘമേ തുലാവര്‍ഷമേഘമേ

കാറ്റിന്‍ ചിറകില്‍ കടലിന്നുള്ളിലെ
കണ്ണുനീരാവിയായുയരുമ്പോള്‍
നീ കണ്ണുനീരാവിയായുയരുമ്പോള്‍
പീലികള്‍ നീര്‍ത്തുന്ന വാര്‍മഴവില്ലിനെ
പ്രേമമെന്നു വിളിക്കും ഞാന്‍ - എന്റെ
പ്രേമമെന്നു വിളിക്കും ഞാന്‍
(വര്‍ഷമേഘമേ...)

മാനം മുകളില്‍ രാവിന്‍ മടിയില്‍
ആകാശഗംഗയായ് പൊഴിയുമ്പോള്‍
നീ ആകാശഗംഗയായ് പൊഴിയുമ്പോൾ
ദാഹിച്ചുപറക്കുന്ന വേഴാമ്പല്‍പ്പക്ഷിയെ
മോഹമെന്നു വിളിക്കും ഞാന്‍ - എന്റെ
മോഹമെന്നു വിളിക്കും ഞാന്‍
(വര്‍ഷമേഘമേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
varshameghame

Additional Info

അനുബന്ധവർത്തമാനം