കാട്ടരുവി കാട്ടരുവി

കാട്ടരുവി കാട്ടരുവി കൂട്ടുകാരീ
കാറ്റിനോടു ഞാനൊരു കഥ പറഞ്ഞു അവൾ
കേട്ട പാതി കേൾക്കാത്ത പാതി
കാട്ടിൽ മറഞ്ഞു - ഓടി കാട്ടിൽ മറഞ്ഞു
(കാട്ടരുവി...)

കഥയിലെ കാമുകനെ കാണണമെങ്കിൽ
കവിത ചൊല്ലുന്നതു കേൾക്കണമെങ്കിൽ
പമ്പയാറിൻ കരയിലെ, അമ്പലത്തിന്നരികിലെ
പൊന്നരയാൽത്തറ വരെ കൂടെ വരൂ - എന്റെ കൂടെ വരൂ
ഞാനറിഞ്ഞു ഞാനറിഞ്ഞു ഞാനറിഞ്ഞു
(കാട്ടരുവി.....)

കഥയിലെ കാമുകിയെ കാണണമെങ്കിൽ - ആ
കരളിലെ ഗദ്ഗദം കേൾക്കണമെങ്കിൽ
കണ്ണുനീരിൻ കടലിലെ കതിർകാണാദ്വീപിലെ
മൺകൂടിന്നരുകിൽ നീ കൂടെ വരൂ - എന്റെ കൂടെ വരൂ
ഞാനറിഞ്ഞു ഞാനറിഞ്ഞു ഞാനറിഞ്ഞു
(കാട്ടരുവി.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaattaruvee

Additional Info

അനുബന്ധവർത്തമാനം