അങ്കച്ചുവടുകൾ
അങ്കചുവടുകൾ അടി ഇടി പടകം
വായ്താരികളുടെ എരിപൊരി ബഹളം
ആഞ്ഞു മറഞ്ഞു പറന്നു പരസ്പരം
അരിയുടെമുന്നിൽ പുലിപോലലറി ചാടികെട്ടി ചോടുകൾ മാറ്റി
ഉറുമികൾ പരിചകൾ വാളുകളുരസും
ശീൽക്കാരത്തിൻ നാടുനടുങ്ങും
പടയുടെ വെടിയുടെ ഇടിനാദത്തിൽ ഞെട്ടിവിറയ്ക്കും ചേകവരിവരുടെ അങ്കക്കലിയുടെ ചെമ്പട നടനടയോ
ആ.....ആ....ആ
പൂരപടയുടെ നടുവിൽ പുതിയൊരു
തച്ചോളികഥ വിരജിക്കാനായ്
ധീര പരാക്രമ ഭീകര മാരക
വിക്രമനായൊരു ധീരനണഞ്ഞ്
അവനുടെ അക്രമമാരുതടുക്കാൻ
അവനുടെ ഉശിരേറ്റാരു ജയിക്കാൻ
അമ്പട പപ്പട ചടപട ചടുലം
ദുർക്കട ദുഷ്ടത ഘോര ഭയങ്കര യുദ്ധക്കലിയുടെ കാവടിയാട്ടം
തകൃത തിമൃത തകത തിമൃത
തരികിട തരികിട ധിമികിട തോം
ആ....ആ....ആ
ചോരകച്ച മെഴുക്കി ഉടുത്തും
ചിന്തൂരകുറി നെറ്റിയിലിട്ടും
ഉടവാളൂരി കൈയ്യിലെടുത്തും
പട്ടും വളയും കെട്ടിയെടുത്തും
അരിയൊരു മെതിയടി കാലിലണിഞ്ഞും
അങ്കത്തട്ടിൽ നെഞ്ചു വിരിച്ചു വിറച്ചു കിതയ്ക്കും അഭിമാനക്കനി അരോമുണ്ണിക്കാരുണ്ടിവിടെ
എതിർത്തു മെതിക്കാൻ
വരിനെട വരിനെട വരിനെട നിങ്ങടെ
നീരമിടിച്ചു പൊടിച്ചുകലക്കി
കാട്ടുകരിക്കിൻ നീരിലൊഴിച്ചു കുടിച്ചു മദിച്ചു തുടിച്ചു ചിരിക്കും ഞാൻ