ആദ്യമായ് നിൻ

ആദ്യമായ് നിൻ മുഖം  കണ്ടനാൾ
ആർദ്രമായ് എന്തിനോ എൻ മനം
മിഴികളിൽ മിന്നിയാളുന്ന തിങ്കൾ പൂവായ്
മെല്ലെ മെല്ലെ വന്നു...
എന്നേ ഞാൻ നിന്നീണം..
കാത്തിരിക്കും പോലെ
ആദ്യമായ് നിൻ മുഖം  കണ്ടനാൾ

ഉള്ളിന്നുള്ളിൽ തൂവുന്നു
താനേ ഈ മൗനം ..
കണ്ണിൽ കണ്ണിൽ നാമോതി
ഓരോരോ മോഹം..
നിന്റെയോരോ നിസ്വനങ്ങൾ
എന്റെ നെഞ്ചിൻ താളമായ്
കാണാ രാവിൽ വന്നൊരീറൻ
കാറ്റിൽ നിന്റെ ഗന്ധമായ്...
ആദ്യമായ് നിൻ മുഖം  കണ്ടനാൾ
ആർദ്രമായ് എന്തിനോ എൻ മനം

തുള്ളിതുവും തേനായ് നീ
നീറിടും നോവിൽ..
തന്നെത്താനെ കേട്ടു ഞാൻ
കാതിൽ നിൻ കൊഞ്ചൽ...
എന്റെയൊരു ചില്ലതോറും
വെൺനിലാവായ് നിൻ ചിരി
ആഴം മുങ്ങിത്താഴും സൂര്യൻ
പോലെ ഞാൻ നിൻ ഓർമ്മയിൽ ...   

ആദ്യമായ് നിൻ മുഖം  കണ്ടനാൾ
ആർദ്രമായ് എന്തിനോ എൻ മനം..
മിഴികളിൽ മിന്നിയാളുന്ന തിങ്കൾ പൂവായ്
മെല്ലെ മെല്ലെ വന്നു...
എന്നേ ഞാൻ നിന്നീണം..
കാത്തിരിക്കും പോലെ..
ആദ്യമായ് നിൻ മുഖം  കണ്ടനാൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Adyamay nin

Additional Info

Year: 
2018