ഓളത്തിൻ

ഓളത്തിൻ മേളത്താൽ..
ഓണപ്പാട്ടിൻ താളത്താൽ...
ആരാരെ പൂത്തുമ്പി കാറ്റിൽ നിത്യം തേടുന്നു (2)

ചാരത്തായ് ദൂരത്തായ്.. മാരിക്കാവിൻ ഓരത്തായ്
നീയെത്തും നിന്നൊപ്പം.. ഞാനും കൂടിപ്പോരുന്നു
നീ ചായം ചാലിച്ചീടുന്നാകിൽ വാനം പൂവനം..
തേൻ തേടി തേടി പോകുന്നാകെ തേക്കും തേൻമരം
ആനന്ദത്താൽ നീ നീട്ടും പുഞ്ചിരിത്തെളിയാലെന്നും
സ്നേഹത്തിൻ നിറവാത്സല്യം...
ചന്ദനക്കുളിരായ് ഉള്ളിൽ...

ഏതോ കുന്നിൻ മീതെ അൽതാരാ ചിത്രം തേടി
ഓരോ മേഘം തോറും നല്ലേതോ ലോകം തേടി
ഇന്നാടിപ്പാടാൻ കാറ്റത്താടാൻ...
എന്നോമൽ പൂവേ.. നീ പോരുകില്ലേ...
മഞ്ചാടിക്കാറ്റിൻ തേരിലേറാൻ...
തൈത്തെന്നൽ ചേലിൽ... നീ പോരില്ലേ
ഓ... നീ ആരാരോ ജീവൻ താനോ..
മഞ്ഞും വെയിലും മഴയും
നിന്നോടൊപ്പം പോന്നെന്നോ...
ഒപ്പം പോന്നെന്നോ.....

നീയോ കുഞ്ഞേ നീളേ..
നല്ലോരോ വർണത്താലെ
ഓരോ രൂപം തീർത്തും..
പിന്നോരോ ഭാവം ചേർത്തും....
ഏതോ മോഹം പോലെ..
നല്ലേതോ സ്വപ്നം പോലെ
ഓരോ ജന്മം തോറും..
എൻ നെഞ്ചിൻ ചൂടായ് വന്നു
കല്ലോലം തോറും നീ.. കണ്ടതല്ലേ..
വെൺമേഘക്കാടും.. ചാഞ്ചാടുകല്ലേ
വെള്ളാമ്പൽ പൂക്കും... നാടു കാണാൻ
ചിറ്റോളം പോലെ നീ പോരില്ലേ..
ഓ.. നീ വന്നാവോ... പ്രാണൻ നീയേ …
എന്നും നിനവും കനവും കാക്കും
നെഞ്ചിൻ നീർ പോലെ..
നെഞ്ചിൻ നീർ പോലെ...
ഓളത്തിൻ മേളത്താൽ.. ഓണപ്പാട്ടിൻ താളത്താൽ
ആരാരെ പൂത്തുമ്പി കാറ്റിൽ നിത്യം തേടുന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Olathin

Additional Info

Year: 
2017

അനുബന്ധവർത്തമാനം