എന്താവോ

ടുടുട്ടു... ടുടുട്ടു ...ടുടുട്ടു
എന്താവോ ഇതെന്താവോ
നെഞ്ചിൽ...
സൂചി കൊണ്ട പോലെ
എന്താവോ...
പിന്നെ... തേൻ കിനിഞ്ഞ പോലെ...
എന്താവോ..
കാണാത്ത ലോകത്ത് ചെന്നപോലെ
കൈവിട്ട് താഴത്ത് വീണപോലെ
കാണാത്ത ലോകത്ത് ചെന്നപോലെ
കൈവിട്ട് താഴത്ത് വീണപോലെ
ഇതെന്താവോ ഇതെന്താവോ..
നെഞ്ചിൽ...
സൂചി കൊണ്ട പോലെ...എന്താവോ

കണ്ണാടിയോടിഷ്ടം കൂടിയതെന്താവോ
കണ്ണാരെയോ.. തേടിപ്പാറണതെന്താവോ
ഓർക്കതെ ഞാൻ
ചൂളം കുത്തണതെന്താവോ
ഓർക്കുമ്പൊഴെന്നുള്ളിൽ
ആന്തലിതെന്താവോ...
മാറിയോ.. മാറിയോ..
അറിയാതെ ഞാൻ.. മാറിയോ
വിണ്ണിലോ.. ഞാൻ.. മണ്ണിലോ
ഇതു നേരോ.. തോന്നലോ...

ഇതെന്താവോ ഇതെന്താവോ..
നെഞ്ചിൽ...
സൂചി കൊണ്ട പോലെ..എന്താവോ
പിന്നെ... തേൻ കിനിഞ്ഞ പോലെ
എന്താവോ...
കാണാത്ത ലോകത്ത് ചെന്നപോലെ
കൈവിട്ട് താഴത്ത് വീണപോലെ...
ഇതെന്താവോ എന്താവോ...

Njandukalude Naattil Oridavela | Enthaavo Song Video | Nivin Pauly | Official