രാക്കടലല

രാക്കടലല മേലെ.. പൂംപുലരികൾ തേടി
ഈ ചിറകുകൾ വീശി നാം അലയുകയായി
വെയിൽ നാളമായ് വരൂ നീ.. പ്രിയനേ
രാക്കടലല മേലെ പൂംപുലരികൾ തേടി..
ഈ ചിറകുകൾ വീശി നാം അലയുകയായി

പാതിരയും പകലായ് തെളിയും
ഓരിലയും വനമായ് നിറയും..
നീർമണികൾ മഴയായ് പൊഴിയും..
നീ വരുവാൻ ഹൃദയം പിടയും
ഓർത്തിരിക്കാതെ എന്നിൽ..
ആർത്തുപെയ്യുന്നതാരോ..
നവൽ നീ.. ജുവൽ...
നവൽ നീ.. ജുവൽ...
രാക്കടലല മേലെ പൂംപുലരികൾ തേടി
ഈ ചിറകുകൾ വീശി നാം അലയുകയായി

വാർമതിപോൽ പതിയെ വളരും
പൗർണ്ണമിയായ് കനകം ചൊരിയും
പാഴ് ശ്രുതിയും ലയമായ് വിരിയും
നീ അരികെ നദിയായ് ഒഴുകും
ഏദനിൽ നിന്നും പൂക്കൾ
ഭൂവിൽ വീഴ്ത്തുന്നതാരോ...
നവൽ നീ ജുവൽ…
നവൽ നീ ജുവൽ…

ഞാനൊരു തിരയാണോ
നീ മറുകരയാണോ…
ഈ പ്രിയതരനോവിൽ…
എൻ ഇഴകളുലഞ്ഞു....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rakkadala

Additional Info

Year: 
2017

അനുബന്ധവർത്തമാനം