നീലാമ്പൽ നിലവോടു
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ....
നിറവാനമിരവോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ...
തിരിനാളമേ. ഏതു നിഴൽ ശാഖിയിൽ
നീയെന്റെ പാട്ടിന്നു കേട്ടു
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ...
വിണ്ണോരം വിടരും പൂവിൽ..
ഒരു ചെറു ഹംസത്തിൻ ചിറകോ
കടലൊളി നിറയുന്ന ശംഖിൽ
ഒരു തിര നുര പോലെയുള്ളിൽ
തേൻതുള്ളി തേടുന്ന കുഞ്ഞുറുമ്പേ...
നീയെന്റെ പാട്ടിന്നു കേട്ടോ...
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ...
ആ...ആ...
കുയിലുകൾ തിരയുന്നൊരു കഥയിൽ..
മേഘങ്ങൾ നീർത്തും..ചിറകിൽ
നിമിഷം മായ്ക്കുന്ന സൂര്യൻ
കനൽമിഴിയുഴിയുന്ന ഭൂവിൽ..
മിന്നാമിനുങ്ങിന്റെ പൊൻതൂവലിൽ
ഒരു കുഞ്ഞു രാപ്പൂവുറങ്ങി...
നീലാമ്പൽ നിലവോടു ചോദിച്ചു..
എന്നോടു പ്രണയമാണെന്നോ...
നിറവാനമിരവോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neelambal Nilavodu
Additional Info
Year:
2017
ഗാനശാഖ: