ഞാനുമവനും ചാറ്റിയാലേ

ഹേ... തന്താനാനേ തന്താനാനേ
താനാ തന തന്താനാനേ...
തന്താനാനേ തന്താനാനേ
താനാ തന തന്താനേ...
ഞാനുമവനും ചാറ്റിയാലേ.. ചാറ്റ മഴയ്ക്കെന്താ
എന്താ.. എന്താ.. ചാറ്റ മഴയ്ക്കെന്താ
നീല ജീൻസിൻ ചേല് കണ്ടാൽ നീറ്റൽ നിനക്കെന്താ
എന്താ.. എന്താ.. നീറ്റൽ നിനക്കെന്താ
ഇത് എന്തൊരു തൊന്തരവ്...
പണി പാളിയ പേക്കനവ്..
എന്തിനുമേതിനും അതിരുകൾ വരയും
മാറാത്തൊരു ലോകം
ഇതു മായം കലികാലം
ഞാനുമവനും ചാറ്റിയാലേ ചാറ്റ മഴയ്ക്കെന്താ
എന്താ എന്താ ചാറ്റ മഴയ്ക്കെന്താ...

വഴിവക്കിലും നാട്ടുകൂട്ടം
ഒളികണ്ണിൻ നോട്ടം നീട്ടി...
ഇല്ലാക്കഥ പാടി നടക്കാൻ പഠിച്ചതെന്തേ (2)

കാണാലോകം തേടി...
കാണാതായി പോയെ
കാണാലോകം തേടി...
കാണാതായി പോയെ
നിൻകണ്ണു നിന്നിൽ മാത്രമിരുന്നാൽ പോരേ
കുന്നായ്മ തോന്നും നാവടച്ചാ പോരേ...
ഇത് എന്തൊരു തൊന്തരവ്
പണി പാളിയ പേക്കനവ്
എന്തിനുമേതിനും അതിരുകൾ വരയും
മാറാത്തൊരു ലോകം...
ഇതു മായം... കലികാലം...

ഇരുകാലിലും.. മന്തുമായി
പല കാലുകൾ നോക്കി നോക്കി
കിട്ടാത്തൊരു മുന്തിരി അയ്യേ പുളിക്കുമല്ലേ (2)
തമ്മിൽത്തമ്മിൽ നേടും
നേരിൻ കാലം പോയെ (2)
മനസ്സിന്റെ ജാലകം നീ അടച്ചതെന്തേ
മഴവില്ലിൻ കൂടാരം നീ മറന്നതെന്തേ...
ഇത് എന്തൊരു.. തൊന്തരവ്
പണി പാളിയ പേക്കനവ്...
എന്തിനുമേതിനും അതിരുകൾ വരയും
മാറാത്തൊരു... ലോകം
ഇതു മായം... കലികാലം
ഹേ.. തന്താനാനേ തന്താനാനേ
താനാ തന തന്താനാനേ
തന്താനാനേ തന്താനാനേ
താനാ തന തന്താനേ....   (2)

'എന്താ' song lyrical video from Y Malayalam movie