ഈ തെരുവിൽ
ഈ തെരുവിൽ പടരും ഇരവിന്നലയിൽ
പറയുന്നു നേരുകൾ...
ഏതറിവിൻ കനലിൽ ഉരുകന്നകലെ
അലയുന്ന താരകൾ...
ആരാരെ തിരയുന്നു....
ഇരു കരയായ് പിരിയുന്നു
രാവൊരു മൗനരാഗമാകവേ...
ഈ തെരുവിൽ പടരും ഇരവിന്നലയിൽ
പറയുന്നു നേരുകൾ...
നോവിഴകൾ തുന്നുമീ മാത്രയിൽ..
പാഴ്കനവ് തന്നിടാൻ മാത്രമായ്
നിലവിന്റെ കണ്ണിലായിതാ...
പൊതിയുന്നു മോഹനാളം
മുകിലിന്റെ മൗനഭാവമായ്
അകലുന്നതേതു കാലം
ഇന്നീ നിഴൽ പോലും പിരിയാനുഴറുന്നു
അതിഗൂഡം.. മിഴി മൂടുന്നാരോ...
ഈ തെരുവിൽ പടരും ഇരവിന്നലയിൽ
കുളിരെഴുതിടുന്നൊരീ വിരലുമായ്
കാറ്റൊഴുകിടുന്നിതാ വിവശമായ്
ഒരു നേർത്ത പാട്ടിനീണമോ..
നിറയുന്നു ദൂരെ ദൂരെ
അറിയുന്നു ജീവതാളമായ്..
അതിനാഴമിന്നു ചാരെ...
ഏതോ സ്വരജാലം അലിവായുണരുന്നു
അതിലോലം പകലാകും പോലെ...
ഈ തെരുവിൽ പടരും ഇരവിന്നലയിൽ
പറയുന്നു നേരുകൾ...
ഏതറിവിൻ കനലിൽ ഉരുകന്നകലെ
അലയുന്ന താരകൾ...
ആരാരെ തിരയുന്നു....
ഇരു കരയായ് പിരിയുന്നു
രാവൊരു മൗനരാഗമാകവേ...