സംഗീതമേ നിൻ പൂഞ്ചിറകിൽ

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനി നീരോ ( സംഗീതമേ..)

ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ
കദനങ്ങൾ പിറകെ വിരുന്നു വരും
വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു
വിളയാട്ട് പമ്പരമല്ലേ വിളയാട്ട് പമ്പരമല്ലേ ഓ...( സംഗീതമേ)

അനുരാഗ ഗാനം വിടരുംപ്പോൾ
ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ
കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാർദ്ര ഗദ്ഗദമല്ലേ
ഓ....(സംഗീതമേ..)

വിട തരൂ മത്സഖീ വീട തരൂ മൽ സഖീ
മൽ സഖീ മൽ സഖീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Sangeethame Nin Poonjirakil

Additional Info

അനുബന്ധവർത്തമാനം