സ്വർഗ്ഗപുത്രീ നവരാത്രീ

Swargaputhri Navarathri
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.25
Average: 7.3 (4 votes)

സ്വര്‍ഗ്ഗപുത്രീ നവരാത്രീ
സ്വര്‍ണ്ണംപതിച്ച നിന്‍ സ്വരമണ്ഡപത്തിലെ
സോപാനഗായകനാക്കൂ എന്നെ നീ
(സ്വര്‍ഗ്ഗപുത്രീ... )

പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍
പൂനിലാപ്പുടവതൊടുമ്പോള്‍ (2)
മെയ്യില്‍ തൊടുമ്പോള്‍
നിന്നെ പ്രണയ പരാധീനയാക്കുവാന്‍
എന്തെന്നില്ലാത്തോരഭിനിവേശം
അഭിനിവേശം - അഭിനിവേശം
(സ്വര്‍ഗ്ഗപുത്രീ... )

കൈകളില്‍ മൃഗമദതളികയുമേന്തി നീ
ഏകയായരികില്‍ വരുമ്പോള്‍ (2‍)
ദേവി വരുമ്പോള്‍
നിന്നെ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാ‍ന്‍ അഭിനിവേശം
അഭിനിവേശം - അഭിനിവേശം
(സ്വര്‍ഗ്ഗപുത്രീ... )

Swargaputhri Navarathri