യക്ഷഗാനം മുഴങ്ങി

Yakshagaanam Muzhangi
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

യക്ഷഗാനം മുഴങ്ങി യവനികയും നീങ്ങി
നിമിഷങ്ങളേതൊ ലഹരിയിൽ മുങ്ങി
നിഴലാട്ടം തുടങ്ങി (യക്ഷഗാനം..)

കാലം ചരടു വലിക്കുന്നു
കളിപ്പാവകൾ നമ്മൾ ആടുന്നു
ചിരിക്കാൻ പറയുമ്പോൾ ചിരിക്കുന്നു നമ്മൾ
കരയാൻ പറയുമ്പോൾ കരയുന്നു
പാവങ്ങൾ - നിഴലുകൾ (യക്ഷഗാനം...)

പാട്ടുകൾ പാടുന്നു - നമ്മളെ
മാറ്റൊലി കളിയാക്കുന്നു
സത്യത്തിൻ മുഖമാരോ
സ്ഫടികപാത്രം കൊണ്ട് മറയ്ക്കുന്നു
പാവങ്ങൾ- നിഴലുകൾ (യക്ഷഗാനം..)

കാമം കല്ലുകളെറിയുന്നു
കളിപ്പാവകൾ നമ്മൾ തകരുന്നു
അരങ്ങത്തു കണ്ടവരകലുന്നു- മുമ്പിൽ
അവരുടെ നിഴലുകൾ മായുന്നു
പാവങ്ങൾ-പാവങ്ങൾ (യക്ഷഗാനം..)

Nizhalaattam | Yakshagaanam Muzhangi song