നുണക്കുഴിക്കവിളിൽ
നുണക്കുഴിക്കവിളിൽ
നഖച്ചിത്രമെഴുതും താരേ - താരേ
ഒളികണ്മുനകൊണ്ട്
കുളിരമ്പെയ്യുന്നതാരേ - ആരേ
(നുണക്കുഴി..)
അനുരാഗക്കടലിൽ നിന്ന-
മൃതുമായ് പൊന്തിയ താരേ - താരേ
മനസ്സിൽ വെച്ചെപ്പൊഴും നീ
ആരാധിക്കുന്നതാരേ - ആരെ
ചിരികൊണ്ടു പൂക്കളെ
നാണത്തിൽ മുക്കിയ താരേ
ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ
ആരെ - ആരെ - ആരെ
(നുണക്കുഴി..)
മലർക്കാലം വിടർത്തുന്ന
മലരമ്പൻ വളർത്തുന്ന താരേ - താരേ
മയക്കം മിഴിയടയ്ക്കുമ്പോൾ
സ്വപ്നം കാണുന്നതാരേ - ആരെ
ശരൽകാലസന്ധ്യകൾ
അണിയിച്ചൊരുക്കിയ താരേ
സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ
ആരെ - ആരെ - ആരെ
(നുണക്കുഴി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nunakkuzhikkavilil
Additional Info
ഗാനശാഖ: