ഒരു നാൾ ശുഭരാത്രി

ഒരുനാൾ ശുഭരാത്രി നേർന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ
ശ്രുതി നേർത്തു നേർത്തു മായും ഋതുരാഗഗീതി പോലെ
പറയൂ നീ എങ്ങുപോയി ( ഒരു നാൾ..)

ഗാനമായ് വന്നു നീ മൌനമായ് മാഞ്ഞു നീ
മായുകില്ലെന്നോർമ്മയിൽ
ഗാനമായ് വന്നു നീ മൌനമായ് മാഞ്ഞു നീ
ചൈത്രമാസ നീലവാനം പൂത്തുലഞ്ഞു നിൽക്കവേ
പോവുകയോ നീയകലേ എന്റെ ഏകതാരകേ
കാതരേ കരയുന്നതാരെ കാട്ടു മൈന പോൽ (ഒരു നാൾ...)

നീളുമെന്റെ യാത്രയിൽ തോളുരുമ്മിയെന്നുമെൻ
നീളുമെന്റെ യാത്രയിൽ തോഴിയായി വന്നു നീ
എന്നിലേക്കണഞ്ഞൂ നീയാം സ്നേഹസാന്ദ്ര സൌരഭം
ആതിര തൻ പാതയിലെ പാൽനിലാവ് മായവേ
കാതരേ കരയുന്നതാരേ കാട്ടുമൈന പോൽ 

ഒരുനാൾ ശുഭരാത്രി നേർന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ
രജനീസുഗന്ധിപൂക്കും രമണീയ യാമമായി
പറയൂ നീ എങ്ങുപോയി ( ഒരു നാൾ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.66667
Average: 6.7 (3 votes)
Oru naal subha rathri

Additional Info

അനുബന്ധവർത്തമാനം