കാറ്റു വന്നുവോ

കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
അതിലാകെ നീ.. നിറഞ്ഞു നിന്നുവോ
പ്രണയാർദ്രമായ്.. തുളുമ്പി നിന്നുവോ
കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..

ഈ വഴി നീളെ പൂവിടും..
പൂമരമായ് നീ.. പൂത്തുവോ
ആലോലമാടുന്നുവോ തൂമഞ്ഞു തൂവുന്നുവോ
മറഞ്ഞുപോയ മാരിവിൽ..
തെളിഞ്ഞു വന്നുവോ...
ഇളം പീലിയാൽ.. തലോടാൻ വരും
പുലർവേള നീ.. തന്നെയോ..

കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
അതിലാകെ നീ.. നിറഞ്ഞു നിന്നുവോ
പ്രണയാർദ്രമായ്.. തുളുമ്പി നിന്നുവോ

ഞാനറിയാതെൻ കൈകളിൽ..
താരകമായ് നീ.. വീണുവോ
കണ്ണാടിപോൽ മിന്നിയോ..
കണ്ണാലെ നീ മിണ്ടിയോ..
നീലാവകന്ന രാവിൽ നിൻ നിറങ്ങളാടിയോ
കിനാക്കമ്പളം ചുരുൾ നീർത്തി നിൻ..
മുഖം തുന്നി നീ.. തന്നുവോ..

കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
അതിലാകെ നീ.. നിറഞ്ഞു നിന്നുവോ
പ്രണയാർദ്രമായ്.. തുളുമ്പി നിന്നുവോ
ഉം ..ഉം ..ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kattu vannuvo