ഗന്ധമാദന വനത്തിൽ വാഴും

ഗന്ധമാദന വനത്തിൽ വാഴും ഗന്ധർവ്വദേവാ...
കന്യകമാരെ പൂവമ്പെയ്യും ഗന്ധർവ്വദേവാ
സന്ധ്യാപുഷ്പവിമാനത്തിൽ വന്നീ
പന്തലിനുള്ളിലിറങ്ങേണം ഈ
പത്മപീഠത്തിലിരിക്കേണം  (ഗന്ധമാദന)

ദേവാംഗനകൾ തൻ ചുണ്ടിലെ പൂമ്പൊടി
ഹേമാംഗങ്ങളിലണിഞ്ഞവനേ
ദേവാംഗനകൾ തൻ ചുണ്ടിലെ പൂമ്പൊടി
ഹേമാംഗങ്ങളിലണിഞ്ഞവനേ

കിന്നരസ്ത്രീകൾ തൻ തങ്കനഖക്ഷതം
പൊന്നാഭരണമായണിഞ്ഞവനേ
രാസക്രീഡാസരസ്സിൽ നിന്നീ
രാമച്ചപ്പന്തലിലിറങ്ങേണം ഈ
രത്നപീഠത്തിലിരിക്കേണം  (ഗന്ധമാദന)

പനിനീരഭിഷേകം ചെയ്യാം ഞങ്ങൾ
പാരിജാതംകൊണ്ട് മൂടാം ഞങ്ങൾ
പനിനീരഭിഷേകം ചെയ്യാം ഞങ്ങൾ
പാരിജാതംകൊണ്ട് മൂടാം ഞങ്ങൾ

സോമരസവും അവിലും മലരും 
താമരക്കുമ്പിളീൽ നൽകാം ഞങ്ങൾ
ശൃംഗാരഗന്ധർവ്വലോകത്തിൽ നിന്നീ
ചിത്രക്കളിത്തിലിറങ്ങേണം ഈ
പുഷ്പപീഠത്തിലിരിക്കേണം  (ഗന്ധമാദന)

മദ്ദളം ചെണ്ട ഇടയ്ക്ക മൃദംഗം
പിച്ചളച്ചേങ്ങില ഇലത്താളം
മദ്ദളം ചെണ്ട ഇടയ്ക്ക മൃദംഗം
പിച്ചളച്ചേങ്ങില ഇലത്താളം

ഞങ്ങളൊരുക്കുമീ മേളപ്പദത്തിനു
വന്നിങ്ങു നർത്തനമാടേണം
മാനത്തെ നക്ഷത്രസുന്ദരിമാരിന്ന്
ഭൂമിയെക്കണ്ട് കൊതിയ്ക്കേണം
ഭൂമിദേവിയ്ക്കനുഗ്രഹം നൽകേണം (ഗന്ധമാദന)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gandhamaadana Vanathil Vazhum

Additional Info

Year: 
1972

അനുബന്ധവർത്തമാനം