പുഞ്ചിരിതൂകി ഉണര്‍ന്നല്ലോ

പുഞ്ചിരിതൂകി ഉണര്‍ന്നല്ലോ
പുലരിപ്പെണ്ണൊളികണ്ണെറിഞ്ഞല്ലോ
പുലരിപ്പെണ്ണൊളികണ്ണെറിഞ്ഞല്ലോ
(പുഞ്ചിരിതൂകി..)

ഒന്നല്ലൊരായിരം ആയിരം പൂവുകള്‍
കണ്ണിമ പോലെ വിരിഞ്ഞല്ലോ
തിങ്ങും നറുംതേന്‍ നിറഞ്ഞിടും പൂവുകള്‍
എങ്ങും സുഗന്ധം ചൊരിഞ്ഞല്ലോ
(പുഞ്ചിരിതൂകി..)

കൂരിരുട്ടിന്റെയാ മൂടുപടം കൊണ്ട്
ക്രൂരകൃത്യങ്ങളെ മൂടി
ആട്ടിന്റെ തോലണിഞ്ഞുള്ള ചെന്നായകള്‍
നാട്ടില്‍ നടപ്പതു കാണാന്‍ - ആ
കാട്ടുമൃഗങ്ങളെ കാണാനായ്
(പുഞ്ചിരിതൂകി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punchiri thooki unarnnallo