കിനാവിൻ ഇളം തൂലികയിൽ
കിനാവിൻ ഇളം തൂലികയിൽ
തുളുമ്പും കാവ്യം പോലെ....എന്നറിഞ്ഞൂ ഞാൻ...
നിന്റെ മാനസം... നിലാവിൻ നറും പീലികളായ്
തലോടും സ്നേഹം പോലേ ഇന്നറിഞ്ഞൂ ഞാൻ.......
നിന്റെ മാനസം
ഇളം കാറ്റിൽ മുളം കാട്ടിൽ
കേട്ടൂ നിൻ രാഗം.......അനുരാഗം
മലർക്കാവിൽ വസന്താഗമമായ്
കിളിപാടീ....മയിലാടീ......
അരികിലാണ് നമ്മൾ....അകലെയാകിലും
അലിയുമെന്റെ ജീവനിൽ
വിദൂര താരമായ് വിടർന്നൂ നീ....
കിനാവിൻ ഇളം തൂലികയിൽ
തുളുമ്പും കാവ്യം പോലെ....എന്നറിഞ്ഞൂ ഞാൻ...
നിന്റെ മാനസം...
തുടം മഞ്ഞിൻ നറും ചോലകൾ തേടീ
നിൻ താളം... പദ താളം.....
ഉണർന്നോടും തരംഗങ്ങൾ ചൊല്ലീ
നിൻ ഗാനം.... മധുഗാനം.....
തരളമർമ്മരങ്ങൾ... പ്രണയമന്ത്രമായ്...
എന്തിനെന്റെ മോഹമായ് വിലോലചന്ദ്രികേ വളർന്നൂ നീ.........
(പല്ലവി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kinaavin ilam thoolikayil
Additional Info
Year:
1993
ഗാനശാഖ: