കൊമ്പും വിളിച്ച്

കൊമ്പും വിളിച്ച് കുഴലും വിളിച്ച് ബാ ബാ
അങ്കം ജയിച്ച് വിജയം വരിച്ച വീരാ.....(2)
ധീരശൂരനായകൻ വരുന്നേ
വീര്യം തൊടുത്ത ശരമായ് ഉലകം കറക്കു
മഖിലം വിറയ്ക്കുമുശിരായി....ഉശിരായി(2)

ആ.........ആ........ആ......

കത്തിപ്പടർന്ന ധർമ്മരോഷങ്ങളുള്ളിൽ പേറി
പൊട്ടിത്തെറിച്ചു മർത്യമോചന ഗാനം പാടീ
സത്യം പുലർത്താൻ യുഗധർമ്മ ഭൂമിൽ
യുദ്ധം തുടർന്നേ യുവ കർമ്മധീരൻ
മാറുവിൻ മിന്നിമായും തമസ്സേ..........

ആ.......ആ.........ആ......
കൊമ്പും വിളിച്ച് കുഴലും വിളിച്ച് ബാ ബാ
അങ്കം ജയിച്ച് വിജയം വരിച്ച വീരാ....

കൂടും തകർത്ത് കാട്ടിലേറുമൊരു സിംഹം പോലെ
ഉന്നം പിടിച്ച് രൂക്ഷമായത് ഗർജ്ജിക്കുന്നൂ
കാലം കൊളുത്തും ജ്വാലാഗ്നി പോലെ
ലോകം കരിക്കും തീക്കാറ്റ്‌ പോലെ
മാറുവിൻ തല്ലിയാർക്കും തമസ്സേ...........

ആ..........ആ.........ആ.......(പല്ലവി)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kombum vilichu

Additional Info

Year: 
1995