അന്തിമാനത്താലിൻ

അന്തിമാനത്താലിൻ കൊമ്പത്തന്നം പിന്നം
ചേക്കേറും
പ്രാക്കളെല്ലാം മോഹിച്ചേ റാകിപ്പാറാൻ
കൊക്കുരുമ്മി കൂനിക്കൂടി കൂട്ടിൽ നിന്നും
മാറിപ്പോയി കിക്കിളിപ്പൂ മാനത്തൂടാടിപ്പാടാൻ
കന്നിക്കൊന്നക്കൊമ്പത്തെ ചില്ലത്തുമ്പേൽ
തുടിച്ചും തൂവൽത്തുമ്പിൽ ചായം പൂശി
ചന്തം വീശി ചോലക്കാറ്റിൽ  ചാഞ്ചാടീടാൻ
വേലപ്പാട്ടിൽ ചാഞ്ഞാടീടാൻ

കതിരും പതിരും കൊത്തിപാറിയും
തമ്മിൽത്തമ്മിൽ കൂടില്ലാ
കുന്നിന്മേൽ പാഞ്ഞേറാം ഒന്നാവാം
മഴയും വെയിലും മേയും മേട്ടിലെ
പൂ പച്ചപ്പിൽ മാനായും മയിലായും കൂത്താടാം
ഒന്നൊന്നായ് ആടും ഓഴക്കാടോരം തേടും മേടക്കാറ്റായി
മിന്നും മാരിപ്പൂ തീരം തെന്നും തെന്നൽ തേനായ്
കൂട്ടും കൂടി പാട്ടും പാടി പോയി വരാമെങ്ങും
കുറുമൊഴി പറവയെ കുഞ്ഞാറ്റയായ്

അന്തിമാനത്താലിൻ കൊമ്പത്തന്നം പിന്നം
ചേക്കേറും
പ്രാക്കളെല്ലാം മോഹിച്ചേ റാകിപ്പാറാൻ
കൊക്കുരുമ്മി കൂനിക്കൂടി കൂട്ടിൽ നിന്നും
മാറിപ്പോയി കിക്കിളിപ്പൂ മാനത്തൂടാടിപ്പാടാൻ

വലയിൽ കുരുങ്ങി സ്വയം നോവുമായ്
കത്തിക്കാളും വേനൽത്തീ നാളങ്ങൾ
ഉള്ളത്തിൽ കൊള്ളുമ്പോൾ
മനസ്സും വഹസ്സും വിറ്റു വാഴ്വിലെ
കമ്പോളത്തിൽ എന്നെന്നും ദുഃഖത്തിൻ
കയ്‌പ്പെല്ലാം നേടുമ്പോൾ
ഓരോ മോഹപ്പൂക്കാലമുള്ളിൽ  പൂത്താടുമ്പോൾ
ഏതോ മായപ്പൊൻതേരിൽ കാലം പാഞ്ഞോടുമ്പോൾ
നെഞ്ചിൽ തത്തും മുത്തും വാരിപ്പോയ് വരാമെന്നും
കുറുമ്പിന്മേൽ കുരുകുന്ന പൂമ്പട്ടം പോൽ

(പല്ലവി )

അന്തിമാനത്താലിൻ കൊമ്പത്തന്നം പിന്നം
ചേക്കേറും
പ്രാക്കളെല്ലാം മോഹിച്ചേ റാകിപ്പാറാൻ
കൊക്കുരുമ്മി കൂനിക്കൂടി കൂട്ടിൽ നിന്നും
മാറിപ്പോയി കിക്കിളിപ്പൂ മാനത്തൂടാടിപ്പാടാൻ........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthimaanathalin

Additional Info

Year: 
1995