വെണ്ണിലാത്തുള്ളിയായ്

വെണ്ണിലാത്തുള്ളിയായ് തുളളിവീണുവോ
നീയെൻ നെഞ്ചിൻ ചില്ല് കോവിലിൽ  
പട്ടിളം തൊട്ടിലാൽ കെട്ടിയാട്ടിയോ
നീ നിൻ ഓമൽ കൈക്കുരുന്നാൽ
കാതിലോരോ രാഗമന്ത്രം
ചൊല്ലി നിന്നേ ഞാനുറക്കാം
കാറ്റിന്റെ കൈത്തുമ്പിലുതിരുമരിയ തുമ്പിയായ്

നെഞ്ചം തുടിയ്ക്കേ കൊഞ്ചി കുണുങ്ങാം
മഞ്ചം വിരിയ്ക്ക് ഒന്നിച്ചുറങ്ങാം

വെണ്ണിലാത്തുള്ളിയായ് തുളളിവീണുവോ
നീയെൻ നെഞ്ചിൻ ചില്ല് കോവിലിൽ  
പട്ടിളം തൊട്ടിലാൽ കെട്ടിയാട്ടിയോ
നീ നിൻ ഓമൽ കൈക്കുരുന്നാൽ

നെഞ്ചം തുടിയ്ക്കേ കൊഞ്ചി കുണുങ്ങാം
മഞ്ചം വിരിയ്ക്ക് ഒന്നിച്ചുറങ്ങാം
മാനേ എന്നെത്തേടി വന്ന കുഞ്ഞിളം മാനേ

ചാരേ എന്നേക്കണ്ട നേരമെന്തിനീ നാണം
നിറഞ്ഞുകവിഞ്ഞൊരെൻ മനസ്സ് തുടിയ്ക്കവേ
തുടുത്തു വിടർന്നൊരീ ദളങ്ങളടർത്തവേ
നിന്റെ പാട്ടിനെന്റെ രാഗമോ
നിന്റെ കൂട്ടിനെന്റെ ഗാനമോ
തളിയ്ക്കും സൗരഭം

വെണ്ണിലാത്തുള്ളിയായ് തുളളിവീണുവോ
നീയെൻ നെഞ്ചിൻ ചില്ല് കോവിലിൽ  
പട്ടിളം തൊട്ടിലാൽ കെട്ടിയാട്ടിയോ
നീ നിൻ ഓമൽ കൈക്കുരുന്നാൽ

നെഞ്ചം തുടിയ്ക്കേ കൊഞ്ചി കുണുങ്ങാം
മഞ്ചം വിരിയ്ക്ക് ഒന്നിച്ചുറങ്ങാം
പൂവേ കന്നിതേൻ നിറഞ്ഞ പൊന്നിളം പൂവേ
രാവോ നിന്റെ ചുണ്ടിൽ പകർന്നതോ ഞാനോ
നനഞ്ഞു കുതിർന്നൊരീ ഉഷസ്സ് കുളിർക്കവേ
വിരിഞ്ഞു കൊഴിഞ്ഞൊരെൻ സ്വരങ്ങളുതിർക്കവേ
നിന്റെ മെയ്യിലെന്റെ ഗന്ധമോ
നിന്റെ ചുണ്ടിലെന്റെ മുത്തമോ
ഒളിയ്ക്കും സാന്ദ്രമായി.....(പല്ലവി)

നെഞ്ചം തുടിയ്ക്കേ കൊഞ്ചി കുണുങ്ങാം
മഞ്ചം വിരിയ്ക്ക് ഒന്നിച്ചുറങ്ങാം.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vennilaathulliyaay

Additional Info

Year: 
1995